തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപി വിജയിച്ചത് കോണ്ഗ്രസ് പിന്തുണയിലാണെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടതിനെത്തുടർന്നു പാർട്ടിയിൽനിന്നു സസ്പെൻഡ് ചെയ്ത തൃശൂർ ഡിസിസി മുൻ ജനറൽ സെക്രട്ടറി പി. യതീന്ദ്രദാസ് സിപിഎമ്മിൽ ചേർന്നു.
ഗുരുവായൂർ അർബൻ ബാങ്ക് ചെയർമാനുമായിരുന്നു പി. യതീന്ദ്രദാസ്. വിവാദ ഫോണ് സംഭാഷണത്തിന്റെ പേരിൽ കെപിസിസി അച്ചടക്കനടപടി നേരിട്ട തിരുവനന്തപുരം മുൻ ഡിസിസി പ്രസിഡന്റ് പാലോട് രവിക്കു പിന്തുണ പ്രഖ്യാപിച്ച് യതീന്ദ്രദാസ് ഇട്ട ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിലാണ് അദ്ദേഹത്തെ സസ്പെൻഡ് ചെയ്തത്.